തിരുവനന്തപുരം: ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങള്‍ കേരളം പൊലീസിനെ രഹസ്യമായി വിളിച്ച് അറിയിക്കുന്നതിനായി പ്രേത്യേക നമ്പറും നൽകിയിട്ടുണ്ട്.
ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ [email protected] എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
https://www.facebook.com/keralapolice/posts/708259607994629?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക