ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്.
പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.
തെരുവോരങ്ങളും പള്ളി- മദ്റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഭക്ഷണവും മധുര പാനീയങ്ങളും ഘോഷയാത്രകളും കൊണ്ട് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും.
നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക