പത്തനംതിട്ട: പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കട്ടച്ചിറയിൽ രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്.
കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. വനം വകുപ്പിന്റെയും ഡോക്ടറുടേയും പരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു.
കടുവയെ കോന്നി ആനത്താവളത്തിലേക്ക് മാറ്റിയേക്കും. കടുവയ്ക്ക് തുടർ ചികിത്സകൾ നൽകുന്നതും ഇവിടെ വച്ചായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക