വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള ‘ബാഡാസ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിഷ്ണു എടവൻ എഴുതിയ ഗാനം സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദറാണ്.
‘മിസ്റ്റർ ലിയോ ദാസ് ഈസ് എ ബാഡാസ്’ എന്ന റാപ്പോടെ തുടങ്ങുന്നു ഗാനം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് ആന്റണി ദാസ് എന്നാണെന്ന് നിർമാതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലിയോ ഓഡിയോ ലോഞ്ച് മുടങ്ങിയതിന് പിന്നാലെയാണ് ബാഡാസ് എന്ന ഗാനം പുറത്തിറങ്ങുന്നത്. സെപ്തംബർ 30ന് ഓഡിയോ ലോഞ്ച് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കുകയായിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൃഷയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അര്ജുന്, ഗൗതം വസുദേവ് മേനോന്, മന്‍സൂര്‍ അലി ഖാന്, മിഷ്കിന്, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക