ഒന്നാം തീയതിയും ഗാന്ധിജയന്തിയും പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം തുടരെ ബെവ്കോ ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ആചരിച്ചിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ബെവ്കോ അടഞ്ഞ് കിടന്നത്.
സാധാരണ 9 മണി വരെ പ്രവര്‍ത്തുന്ന ഔട്ട്ലെറ്റുകള് കണക്കെടുപ്പ് നടക്കുന്നതിനാല്‍ സെപ്തംബര്‍ 30ന് വൈകിട്ട് 7 മണി വരെ മാത്രമെ പ്രവർത്തിച്ചിരുന്നുള്ളു.
അതേസമയം സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച പത്ത് ദിവസത്തെ കണക്ക് ഇക്കുറി സർവകാല റെക്കോർഡാണ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക