ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ ഉന്നയിച്ച സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിന്വലിക്കുന്നന്നതായി കെ എം ഷാജി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചത് എന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.
ഒരു വ്യക്തിക്കെതിരായ പരാമര്‍ശമല്ല, വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് താന്‍ ഉദ്ദേശിച്ചത്. സൗദിയിലെ ദമാമില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജി വിവാദ പരാമർശം ഉന്നയിച്ചത്. പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് കെ എം ഷാജിക്ക് നേരെയുണ്ടായത്. സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമര്‍ശം ഉന്നയിച്ചത്. വീണാ ജോര്‍ജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക