13 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ പട്ടിക്കാട് പാറമ്മല്‍ ജുമാ മസ്ജിദിലെ ദര്‍സ് അധ്യാപകനും മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ സ്വദേശിയുമായ കരിക്കുംപുറത്ത് സൈനുദ്ദീന്‍ ഫൈസിയാണ് അറസ്റ്റിലായത്.
പള്ളി ദര്സില് താമസിച്ച് പഠിച്ചുവന്നിരുന്ന കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികപീഡനത്തിന് ഇരയാക്കി വരികയായിരുന്നു.
വിദ്യാര്‍ത്ഥി ദര്സില് തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മേലാറ്റൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ ആര് രഞ്ജിത്ത്, എസ്ഐ രജിമോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക