ലഖ്നോ: ഉത്തർപ്രദേശിൽ തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചതിന് ദലിത് ബാലനെ തലക്കടിച്ച് കൊന്നു. ഹർദോയ് ജില്ലയിലാണ് സംഭവം. പ്രതിയായ ഇസ്മയിൽ ഖാനെ(23) പൊലീസ് അറസ്റ്റ് ചെയ്തു .
കൊലപാതകം, പട്ടികജാതി-പട്ടികവർഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ എന്നി വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇസ്മയിൽ കുട്ടിയുടെ വീട്ടിലെത്തി സഹോദരിയോട് കുട്ടി കരിമ്പ് മോഷ്ടിക്കുന്നുവെന്ന് പരാതിപ്പെടുകയും ഇനിയും ചെയ്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർ ഇത് കാര്യമായി എടുത്തിരുന്നില്ല. ചൊവ്വാഴ്ച തന്റെ പറമ്പിൽ നിന്ന് കരിമ്പ് മോഷ്ടിച്ച കുട്ടിയുടെ തലയിൽ ഇസ്മയിൽ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക