മുടികൊഴിച്ചിൽ തടയാനൊരു ഔഷധം നിങ്ങൾക്ക് വീട്ടിൽ തന്നെയുണ്ടാക്കാം. വീട്ടിൽ ലഭിക്കുന്ന മൂന്നു സാധനങ്ങളായ മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും മാത്രം മതി ഈ മാന്ത്രിക ഔഷധം ഉണ്ടാക്കാൻ.
അവശ്യ വസ്തുക്കൾ
ആവണക്കെണ്ണ – 2 ടേബിൾ സ്പൂൺ
മുട്ടയുടെ മഞ്ഞക്കരു – 1 മുട്ടയുടെ
തേൻ – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞക്കരുവും തേനും ഒരുമിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. തുടർന്ന് നന്നായി ഇളക്കുക. മൂന്നും നന്നായി ഇളകിച്ചേർന്നു എന്നു ഉറപ്പാകുന്നതു വരെ ഇളക്കണം. തുടർന്ന് ഇത് മുടിയിൽ മുഴുവനും നന്നായി തേച്ചുപിടിക്കുക. തലയോട്ടിയിലും തട്ടുന്ന വിധത്തിലായിരിക്കണം തേച്ചു പിടിപ്പിക്കേണ്ടത്. മൂന്നു മണിക്കൂർ ഇത് ഇങ്ങനെ തുടരാൻ അനുവദിക്കണം. 3 മണിക്കൂറിനു ശേഷം അൽപം ഷാംപൂ ചേർത്ത് ഇളംചൂടുള്ള വെള്ളം ചേർത്ത് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക