രാജ്യത്ത് ബാങ്കുകൾ വഴി 2,000 രൂപ കറൻസി നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി റിസർവ് ബാങ്ക് ഈ മാസം 7 വരെ നീട്ടി. ഒരു സമയം പരമാവധി 10 നോട്ടുകൾ മാറ്റിയെടുക്കാം.
അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്കു നോട്ടുകൾ മാറിയെടുക്കാം. നിക്ഷേപത്തിനു പരിധിയില്ല.ഈ മാസം 8 മുതൽ കേരളത്തിൽ തിരുവനന്തപുരം അടക്കം രാജ്യത്തെ റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ തുടർന്നും മാറ്റിയെടുക്കാനും ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കാനും കഴിയും.
കോടതികൾ, നിയമപാലന ഏജൻസികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് ഇഷ്യു ഓഫിസുകൾ വഴി തുക മാറിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തടസ്സമില്ലെന്നും റിസർവ് ബേങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക