സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശവും ഇടിമിന്നൽ ജാഗ്രതയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ മാറി നിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തും. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക