കുട്ടികളുടെ ജലദോഷത്തിന് പാലില്‍ മഞ്ഞള്‍ ചേര്‍ത്തു വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് നല്ലൊരു പ്രതിവിധിയാണ്.
ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ടാണ് ഈ ഒറ്റമൂലി തയാറാക്കേണ്ടത്. അൽപ്പം കുരുമുളകു പൊടി ചേര്‍ക്കുന്നതും നല്ലതു തന്നെ. ഇതു ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം ദിവസം രണ്ടു നേരമായി കുട്ടിക്കു കൊടുത്താല്‍ ജലദോഷം തുടക്കത്തിലേ മാറും.
മൂക്കൊലിപ്പും ചുമയുമായി തുടങ്ങുന്ന ജലദോഷം പനിയിലെത്തുമ്പോഴേക്കും ചിലപ്പോള്‍ നിയന്ത്രിക്കാനാവാതെ വരും. അതുകൊണ്ടു വീട്ടില്‍തന്നെ രോഗത്തിന്റെ തുടക്കം നിയന്തിക്കാന്‍ കഴിഞ്ഞാല്‍ ഏതുതന്നെയായിരിക്കും ഏറ്റവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക