‘തലൈവർ 170’ൽ ബോളിവുഡ് സൂപ്പർ താരം ബിഗ് ബിയും. ഏറെ നാളായുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്റെ പോസ്റ്റർ അണിയറക്കാർ പങ്കുവെച്ചത്. ഫഹദിന്റെ പോസ്റ്ററും ഇന്ന് ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നു. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ദുഷറ വിജയൻ, റിഥിക സിംഗ്, മഞ്ജു വാര്യർ, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് താരങ്ങൾ.
കമൽ ഹാസൻ നായകനായ വിക്രം, മാരി സെൽവരാജ് ചിത്രം മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമായിരിക്കുമിത്. വിക്രമിലെയും മാമന്നനിലേയും നടന്റെ പ്രകടനത്തിന് തമിഴ് സിനിമാപ്രേമികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇനി കാത്തിരിക്കുന്നത് നാനിയുടെ പ്രഖ്യാപനത്തിനു വേണ്ടിയാണ്. കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ പോസ്റ്റർ എത്തിയത്. ധനുഷ് നായകനായ അസുരൻ, അജിത്തിന്റെ തുനിവ് തുടങ്ങിയ സിനിമൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. തലൈവർ 170യുടെ ചിത്രീകരണത്തിനായി രജനികാന്തും സംഘവും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക