കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ എല്‍.എല്‍.എല്‍ ബി മൂന്നാം വർഷ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം. കോളേജിലെ മൂന്നു വിദ്യാർഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സെപ്റ്റംബർ 7 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എല്‍.എല്‍. ബി മൂന്നാം വർഷ വിദ്യാർഥികളായ അഭിഷേക്, അരുൺ, അഞ്ചാം വർഷ വിദ്യാർഥി മനു വിജയന് എന്നിവർക്കെതിരെ വിദ്യാർഥി കോളേജില്‍ പരാതി നല്കി.
മൂന്നു വിദ്യർഥികളെ പ്രതി ചേർത്ത് ചേവായൂർ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക