തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ മരം വീണ് ട്രെയിനുകള്‍ വൈകുന്നു. കുഴിത്തുറൈയിലാണ് ട്രാക്കില്‍ മരം വീണത്.
കൊല്ലം- ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് പാറശാലയില്‍ പിടിച്ചിട്ടു. കൊല്ലം- നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയിലും പിടിച്ചിട്ടിരിക്കുന്നു.
തിരുവനന്തപുരം- നാഗര്‍കോവില്‍ നേമത്തും ട്രെയിൻ പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരത്ത് ഇന്ന് കനത്ത മഴയാണ് പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക