കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടന്നതായി പരാതി. എല്‍.എല്‍.എല്‍ ബി മൂന്നാം വർഷ വിദ്യാർഥിക്കാണ് കോളേജ് ഹോസ്റ്റലിലെ മെസ്സിൽ വെച്ച് അധിക്ഷേപം നേരിടേണ്ടി വന്നത്. കോളേജിലെ മൂന്നു വിദ്യാർഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം 7 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാന്റീനിൽ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ജാതി അധിക്ഷേപം നടത്തിയതായാണ് പരാതി. എല്‍.എല്‍. ബി മൂന്നാം വർഷ വിദ്യാർഥികളായ അഭിഷേക്, അരുൺ, അഞ്ചാം വർഷ വിദ്യാർഥി മനു വിജയന് എന്നിവർക്കെതിരെ അധിക്ഷേപം നേരിട്ട വിദ്യാർഥി കോളേജില്‍ പരാതി നല്കി. വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കാത്ത കോളേജ് അധികൃതര്‍ പരാതി പൊലീസിന് കൈമാറാന്‍ വൈകിയെന്ന് കോളേജിലെ കെ.എസ്.യു പ്രവർത്തകർ ആരോപണം ഉന്നയിച്ചു.
വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ. മൂന്നു വിദ്യർഥികളെ പ്രതികളാക്കി ചേവായൂർ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. പ്രതി ചേർത്ത മൂന്ന് വിദ്യാർത്ഥികളും എസ്.എഫ്. ഐ പ്രവർത്തകരാണെന്ന് കെ എസ് യു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക