തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുതിനാൽ വ്യാപകമായ കൃഷിനാശങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.
മഴയെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും, ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് കൺട്രോൾ റൂമുകളെ ബന്ധപ്പെടാവുന്നതാണ്. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലെ ഫോൺ നമ്പറുകൾ കൃഷിവകുപ്പ് പങ്കുവെച്ചിട്ടുണ്ട്.
നാശനഷ്ടം സംഭവിച്ചാൽ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലൂടെ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകൾ സന്ദർശിക്കണം.
നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം
തിരുവനന്തപുരം: 9495538952, 9447816780
കൊല്ലം: 9447349503, 9497158066
പത്തനംതിട്ട: 9446041039, 9446324161
ആലപ്പുഴ: 9446487335, 9539592598
കോട്ടയം: 9447659566, 7561818724
എറണാകുളം: 9497678634, 9383471180
തൃശൂർ: 9446549273, 8301063659
ഇടുക്കി: 9447037987, 9383470825
പാലക്കാട്: 9446175873, 9074144684
മലപ്പുറം: 9495206424, 9383471623
കോഴിക്കോട്: 9847402917, 9383471784
വയനാട്: 9495622176, 9495143422
കണ്ണൂർ: 9383472028, 9497851557
കാസർകോട്: 9383471961, 9447089766
പ്രതികരിക്കാൻ ഇവിടെ എഴുതുക