ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ തന്നെ വിളിക്കരുത് എന്ന പോസ്റ്റുമായി ഇന്ത്യൻ താരം വിരാട് കോഹ്ലി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.
കോഹ്ലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും തന്റെ സ്റ്റോറിൽ കുറിച്ചിട്ടുണ്ട്.
‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’ എന്നാണ് കോഹ്ലി കുറിച്ചത്. `നിങ്ങളുടെ സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെങ്കിൽ സഹായിക്കണമെന്ന് എന്നോട് അഭ്യർത്ഥിക്കരുത്’ എന്നാണ് സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത്.
നാളെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക