കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയെ ബൈക്കിടിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതി ആൻസൺ റോയിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിത(19)യാണ് ബൈക്ക് ഇടിച്ചു മരിച്ചത്.
ജൂലൈ 26നാണ് മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി നമിത അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക