വയറിലെ കൊഴുപ്പ് കുറച്ച് മെലിയാൻ കഷ്ടപ്പെടുകയാണ് നമ്മളിൽ പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പല പ്രശ്നങ്ങളിലേക്കുംനയിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ ഒഴിവാക്കാൻ പറ്റാത്തതാണ്. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം.
ഒന്ന്…
റെഡ് മീറ്റാണ് ആദ്യമായി ഈ പട്ടികയിലുള്ളത്. മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയുമുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമായാല്‍ വയര്‍ കുറയാൻ ബുദ്ധിമുട്ടാകും.
രണ്ട്…
ചോളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോളത്തിലും കലോറി കൂടുതലാണ്.
അതിനാല്‍ ഇവയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇടയാക്കും.
മൂന്ന്…
ഫ്രഞ്ച് ഫ്രൈസിലും പൊട്ടാറ്റോ ചിപ്സിലുമൊക്കെ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയുമുണ്ട്. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. അതിനാല്‍ ഇവ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
നാല്…
മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്തുന്നു. ഒപ്പം വണ്ണം കൂടാനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക