പി വി എന്നത് പിണറായി വിജയൻ ആണെന്ന് തെളിയിക്കുമെന്നും മാസപ്പടി ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല എന്നും മാത്യു കുഴൽ നാടൻ. മാസപ്പടി വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തു. മാസപ്പടി വിവാദത്തിൽ അഴിമതിയുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടും തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്ന് മാത്യു കുഴൽ നാടൻ പറയുന്നു.
താൻ ഇത് ഏറ്റെടുത്തത് മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ വേണ്ടി അല്ലെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. പി വി എന്ന പരാമർശം തന്നെ കുറിച്ച് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ രണ്ടാംഘട്ട പോരാട്ടമായ നിയമ പോരാട്ടം ആരംഭിക്കുകയാണ് എന്നും അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലൻസ് ഡയറക്ടർക്ക് കൈമാറി എന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. പി വി എന്നത് പിണറായി വിജയൻ തന്നെയാണെന്ന് തെളിയിക്കുമെന്നും തന്റെ നിയമ പോരാട്ടത്തിന് പാർട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ടെന്നും മാത്യു കുഴൽ നാടൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക