സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളത്തിന്റെ സാംസ്കാരിക തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന കേരളീയം എന്ന പരിപാടിക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ കേരളീയത്തിന് ആശംസകൾ അറിയിച്ചത്.
മോഹൻലാൽ കേരളീയത്തിന് ആശംസകൾ അറിയിക്കുന്ന വീഡിയോ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരളീയം വഴിയൊരുക്കുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മോഹൻലാൽ കേരളീയത്തിന് ആശംസകൾ അറിയിക്കുന്ന വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;
“കേരളത്തിന്റെ സാംസ്കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന ‘കേരളീയ’ത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് അഭിവാദ്യങ്ങൾ. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും ‘കേരളീയം’ വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക