കാത്തിരിപ്പിന് വിരാമമായി വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ വമ്പൻ ട്രെയിലർ പുറത്തിറങ്ങി. മാസ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. അഞ്ച് മിനിറ്റുകൊണ്ടാണ് ട്രെയിലർ ഒരു മില്യൺ വ്യൂ പിന്നിട്ടത്. ഒക്ടോബര് 19 ന് ചിത്രം തിയറ്ററുകളിലെത്തും.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
വിജയോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക