കൊച്ചി: കേരളത്തിൽ നിന്ന് ഖത്തറിലേക്ക് പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതലാണ് എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിക്കുന്നത്.
കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 1.30നു പുറപ്പെടുന്ന എയര്‍ ഇന്ത്യ 953 വിമാനം പുലര്‍ച്ചെ 3.45നു ദോഹയില്‍ എത്തും. തിരിച്ചുള്ള സര്‍വ്വീസായ എയര്‍ ഇന്ത്യ 954 ദോഹയില്‍ നിന്നു പ്രാദേശിക സമയം പുലര്‍ച്ചെ 4.45നു പുറപ്പെട്ട് കൊച്ചിയില്‍ രാവിലെ 11.35ന് എത്തും.
കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വ്വീസ് അവതരിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1
പ്രതികരിക്കാൻ ഇവിടെ എഴുതുക