പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വധഭീഷണി എത്തിയത്. 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തു. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക്സന്ദേശം എത്തിയത്. ഇ-മെയിൽ വഴി ആയിരുന്നു ഭീഷണി സന്ദേശം.
സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാഗ്രത നിർദേശങ്ങളെടുത്തു. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്നത് അനുസരിച്ച് ചെയ്യാനും പറയുന്നു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക