ശിവകാർത്തികേയൻ നായകനാകുന്ന ‘അയലാൻ’ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം പൊങ്കൽ റിലാസായി അടുത്ത വർഷം എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തെത്തിയിരിക്കുകയാണ്. സയൻസ് ഫിക്ഷൻ ശ്രേണിയിൽപ്പെട്ടതാണ് ചിത്രം. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നതായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
രാകുൽ പ്രീത് ആണ് നായിക. യോഗി ബാബു, കരുണാകരൻ എന്നിവരും താരനിരയിലുണ്ട്. 2015ൽ പുറത്തിറങ്ങിയ ‘ഇൻട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ ആണ് ‘അയലാൻ’ ഒരുക്കുന്നത്. തിരക്കഥയും ആര് രവികുമാറിന്റേത് തന്നെ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. സംഗീതം എ ആര് റഹ്മാനാണ്.
അൻബറിവാണ് സംഘട്ടനസംവിധാനം. വിവേക്, മദൻ കർക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് അയലാൻ നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക