സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നാടാണ് രാജസ്ഥാൻ. ഇപ്പോഴിതാ നഗരത്തിൽ ഒരു പൈതൃക തീവണ്ടി സര്‍വീസ് ആരംഭിക്കുകയാണ്. രാജസ്ഥാന്റെ ആദ്യ പൈതൃക തീവണ്ടി സര്‍വീസായ വാലീ ക്വീന്‍ ഹെറിറ്റേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കം കുറിച്ചത്. പാലി ജില്ലയിലെ മര്‍വാര്‍ ജങ്ഷന് മുതല്‍ ഖംലി ഘട്ട് വരെയാണ് ഈ ട്രെയിനിന്റെ സർവീസ് നടക്കുന്നത്. രാജസ്ഥാന്റെ സമ്പന്നമായ ഭൂപ്രകൃതിയിലൂടെയും സംസ്കൃതിയിലൂടെയുമുള്ള യാത്രാനുഭവമാണ് ഈ പൈതൃക തീവണ്ടിയാത്രയിലൂടെ യാത്രക്കാർക്ക് ലഭിക്കുക.
ഒരു സമയത്ത് 60 യാത്രക്കാര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളില്‍ പുറത്തെ കാഴ്ചകള്‍ കാണാനായി ഇരുവശത്തും വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ രാജസ്ഥാനിലെ മിനി കശ്മീര്‍ എന്നറിയപ്പെടുന്ന ഗൊരം ഘട്ടിന്റെയും ഭീല്‍ ബേരി വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാൻ സാധിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവിത്തീവണ്ടിയുടെ മാതൃകയിലാണ് ഈ ട്രെയിനും ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക