കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ “വ്യാപാരോത്സവം 2023” പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു. തളിപ്പറമ്പ ടൗൺ സ്ക്വയറിൽ സിനിമാതാരം നന്ദന രാജൻ ഉദ്ഘാടനം ചെയ്തു.
2024 മാർച്ച് 2 വരെയാണ് വ്യാപാരോത്സവം നടക്കുന്നത്. അസോസിയേഷന്റെ മെമ്പർമാരുടെ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകക്ക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സമ്മാന കൂപ്പൺ ലഭിക്കും ഏകദേശം അരക്കോടി വില വരുന്ന 7000 സമ്മാനങ്ങൾ ആണ് ഈ ഒരു കാലയളവിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൽക്കും പൊതുജനങ്ങൾക്കും നൽകുന്നത്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.എസ് റിയാസിന്റെ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം നന്ദന രാജൻ പദ്ധതിയുടെ സ്പോൺസർമാരിൽ ഒരാളായ .എം.പി. ഹസന് നൽകി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ,പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.നിസാർ, കൗൺസിലർ വത്സരാജ്,തളിപ്പറമ്പ സബ് ഇൻസ്പെക്ടർ കെ.ദിനേശൻ കൊതേരി,വ്യാപരി വ്യവസായി സമിതി പ്രസിഡന്റ് കെ.വി.മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക