ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ.
ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന എഐ139 വിമാനവും ടെല്‍ അവീവില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക് വരാനിരുന്ന എഐ140 വിമാവുമായി റദ്ദാക്കിയത്.
ഇസ്രായേല്‍-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക