സംവിധായകൻ അജയ് ഭൂപതി നായകാനാകുന്ന പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച’. ചിത്രത്തിലെ ‘നീയേയുള്ളു എന്നുമെൻ’ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. കാന്താര ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വർമയുടെ വരികള്‍ മെറിൻ ഗ്രിഗറിയാണ് ആലപിച്ചത്.
ചൊവ്വാഴ്ച ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുക. പായൽ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചിത്രം നവംബർ 17ന് റിലീസാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക