പാലക്കാട്: പാലക്കാട് പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആനക്കര പഞ്ചായത്തിലാണ് സംഭവം. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റി. പഞ്ചായത്തിലെ മലമക്കാവ്, നെയ്യൂർ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പടെയുള്ള പത്ത് പേർക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുഴുവൻ ആളുകളെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ആലപ്പുഴ മാന്നാറിലും 7 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.
മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ആൾക്കാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിൽ കാലിനു മാരകമായ മുറിവേറ്റത്. കൈയ്യിലിരുന്ന കുട ഉപയോഗിച്ച് നായയെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും കാലിന്റെ ഇരുവശങ്ങളിലും കടിയേൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക