സംസ്ഥാനത്തെ 250 ഓളം ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പി മൈക്കുകൾ 24 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കും എന്ന് കാണിച്ചാണ് ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ശബ്ദമലിനീകരണത്തിന് കാരണമാകുന്ന കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം നിലവിൽ ഇരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരും എസ് എച്ച് മാരും നൽകിയ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ നിരോധിത മൈക്കുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് എതിരെ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയുടെ പട്ടികക്കൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശബ്ദമലിനീകരണം നടക്കുന്ന ആരാധനാലയങ്ങളുടെ പട്ടികയടക്കമാണ് പരാതിക്കാരൻ ആഭ്യന്തരവകുപ്പിന് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക