പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി. 2024 ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടത്തുന്ന മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ആണ് സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചത്.
ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുരേഷ് ഗോപിക്കൊപ്പം മകൾ ഭാഗ്യ സുരേഷ് ഭാര്യ രാധികയും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ‘കുടുംബാംഗങ്ങളുടെ നേതാവ്’ എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി സുരേഷ് ഗോപിയും കുടുംബവും സമ്മാനിച്ചു.
ജനുവരി 17നാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകളും മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസുകാരനും ആയ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടക്കുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് ജനുവരി 20നാണ് വിവാഹ റിസപ്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക