ന്യൂഡൽഹി: ഫലസ്തീൻ- ഇസ്രായേൽ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ വിമാന സർവീസ് ഒക്ടോബർ 14 വരെ വീണ്ടും നീട്ടി എയർ ഇന്ത്യ. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള സർവീസുകളാണ് താൽകാലികമായ റദ്ദ് ചെയ്തിരിക്കുന്നത്.
വിമാന യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക