കോഴിക്കോട്: പുതിയ പാർട്ടി പ്രഖ്യാപിച്ച് ആർജെഡി സംസ്ഥാന കമ്മിറ്റി. ‘നാഷണല്‍ ജനതാദള്‍’ എന്ന പേരിലാണ് പുതിയ പാര്‍ട്ടി. പുതിയ പതാകയും ഉയർത്തി. ഒക്ടോബർ 17ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കേരളത്തില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി തുടരും.
ആര്‍ജെഡി കേന്ദ്ര നേതൃത്വം എല്‍ജെഡി ലയനത്തിന് കൂട്ടുപിടിച്ചതില്‍ പ്രതിഷേധിച്ചതിന്റെ പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ അധ്യക്ഷനായിരുന്നു. സബ് കമ്മിറ്റിയിൽ അഞ്ചിൽ നാലു പേരും പുതിയ പാർട്ടി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മെയ് 28 മുതല്‍ 31 വരെ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തണമെന്ന് ജോണ്‍ ജോണ്‍ ആവശ്യപ്പെട്ടു. ബിഹാര്‍ സര്‍ക്കാരിന്റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം വന്നതെന്നും അദ്ദേഹത്തെ എങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് അറിയേണ്ടതെന്നും ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക