മംഗളൂരു: ചെറുതരികളാക്കിയ പായസക്കൂട്ടിൽ സ്വർണം ഒളിപ്പിച്ച നിലയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് പാക്കറ്റുകളുമായി യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് IX814 വിമാനത്താവളത്തിൽ ദുബൈയിൽ നിന്നുള്ള യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കിച്ചൺ ട്രഷർ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക