കൊച്ചി: അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണാഗ്രഹമെന്ന് നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്ത ജന്മം തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയിൽ അയ്യനെ പുറത്തു നിന്ന് കണ്ടാൽ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ല. രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന്… നിങ്ങൾ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്… ഇക്കാര്യം പറഞ്ഞതിനാണ് 2016ൽ താൻ വിവാദത്തിൽപ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ഇത് ദുർവ്യാഖ്യാനം നടത്തി’, സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക