ന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീൻ സംഘർഷം തുടരവേ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം മോദിയോട് പങ്കുവെച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നരേന്ദ്രമോദി ഈ വിവരം അറിയിച്ചത്.
‘ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു, ഈ ദുഷ്കര സമയത്ത് ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും. എല്ലാ രൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നിലവിൽ ഇരുഭാഗത്തുമായി ആൾനാശം 1600 കവിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നുമായി മാത്രം ഗസ്സയിലെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക