മുംബൈ: ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചിത്രം ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്’.
ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അംഗീകാരമായാണ് കാണുന്നതെന്ന് ഫാസിൽ റസാഖ് പ്രതികരിച്ചു.
സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി വന്ന 1000 ത്തിൽ അധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മലയാളത്തിൽ നിന്നായി മത്സര വിഭാഗത്തിൽ തടവ് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 27 മുതൽ നവംബർ 5 വരെ മുംബൈ യിൽ വെച്ച് നടക്കുന്ന മേളയിൽ 70 ഭാഷകളിൽ നിന്നായി 250 ഇൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക