മടിയുള്ള ദിവസങ്ങളിൽ വളരെ എളുപ്പത്തിൽ രുചികരമായി ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കാം. തലേദിവസം ബാക്കി വന്ന ചോറ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. എങ്ങനെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു കപ്പ് റവ കൂടി ചേർത്ത്. പുളിക്ക് ആവശ്യമായ അല്പം തൈര് ചേർത്ത് അല്പം വെള്ളവും പാകത്തിന് ഉപ്പും കൂടി ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനുശേഷം ദോശ ചുട്ടെടുക്കാം. ആവശ്യമെങ്കിൽ സവാളയും പച്ചമുളകും മറ്റ് പച്ചക്കറികളും ദോശയുടെ മുകളിൽവിതറി കൊടുക്കാം. രുചികരമായ സിമ്പിൾ ബ്രേക്ഫാസ്റ്റ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക