രക്തത്തിലെ ഒരു പ്രധാന ഘടകമാണ് പ്ളേറ്റ്ലറ്റ്. നമ്മുടെ ശരീരത്തിൽ ചെറുതോ വലുതോ ആയ മുറിവുകൾ പറ്റിയാൽ രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന ചെറിയ കോശങ്ങളെയാണ് പ്ളേറ്റ്ലറ്റ് എന്ന് പറയുന്നത്. വൈറൽ രോഗങ്ങൾ, കാൻസർ, ചില ജനിതക രോഗങ്ങൾ എന്നിവ മൂലം പ്ളേറ്റ്ലറ്റിൻറെ എണ്ണം വളരെ കുറയാം. വൈദ്യ സഹായത്തിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും രക്തത്തിലെ പ്ളേറ്റ്ലറ്റിൻറെ എണ്ണം കൂട്ടം. പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടുന്ന ചില ഭക്ഷണങ്ങൾ
മാതളം
ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളം ഉള്ളതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിവ് മാതളത്തിനുണ്ട്. അതിനാൽ ഇത് പ്ളേറ്റ്ലറ്റ് കൗണ്ട് വർധിപ്പിക്കാനും സഹായിക്കും.
പപ്പായ
പപ്പായയും പ്ളേറ്റ്ലറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്.
മത്തങ്ങ
വിറ്റാമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കൂട്ടും. ശരീര കോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും മത്തങ്ങ സഹായിക്കും. അര ഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീ സ്പൂൺ തേൻ ചേർത്ത് ദിവസവും റാണാഡോ മൂന്നോ തവണ കുടിക്കാവുന്നതാണ്.
ഇലക്കറികൾ
പച്ച ചീര, ഉലുവ തുടങ്ങിയ ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ളേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കും. സലാഡിൽ ചേർത്തോ, കറി വെച്ചോ ഇവ കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക