പോഷകാഹാരക്കുറവ്, പാരമ്പര്യം,ആധുനിക ജീവിതശൈലി, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്. കൃത്രിമ ഹെയർ ഡൈകൾ ഉപയോഗിച്ച് മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്ക്ക് പ്രശ്നങ്ങളും അലർജി പോലുള്ളവക്കും കാരണമായി തീരും. തികച്ചും നാച്വറലായി ഹെയർ ഡൈ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
മുടിയുടെ എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കുന്നതിന് വിറ്റാമിൻ സി വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ നെല്ലിക്ക ആയുർവേദത്തിൽ ധാരാളമായി ഉപയോഗിക്കാറുണ്ട്. ആറോ ഏഴോ നെല്ലിക്ക കഷ്ണങ്ങൾ കുറച്ച് വെളിച്ചെണ്ണയിൽ ചേർത്തതിന് ശേഷം അല്പനേരം ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ച ഉലുവ ചേർത്ത് കൊടുക്കാം. ഇത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അകാലനര തടയുക മാത്രമല്ല മുടി വളർത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.
അതുപോലെതന്നെ ഒറ്റ യൂസിലല്ലാതെ പതിയെ മാത്രം റിസൾട്ട് തരുന്ന ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് നാരങ്ങാനീരും അരക്കപ്പ് തൈരും ചേർത്ത് കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം തലമുടിയിലും തലയോട്ടിയിലും മസാജ് ചെയ്തു കൊടുക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ മൂന്ന് തവണ ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുന്നത് അകാലനര പതിയെ പതിയെ ഇല്ലാതാവുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക