ഈ വർഷത്തെ സ്കൂൾ കലോത്സവ, കായിക, ശാസ്ത്രമേളകളിൽ ഊട്ടുപുരയിൽ പഴയിടം മോഹനൻ നമ്പൂതിരി ഉണ്ടാകില്ല. കലോത്സവ കായികമേളകളിലെ പാചക ചുമതല ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് പഴയിടം.
2000 ലാണ് കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ പാചക ചുമതല ആദ്യമായി പഴയിടം ഏറ്റെടുക്കുന്നത്. അന്നുമുതൽ കഴിഞ്ഞവർഷം ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിന്റെ ഊട്ടുപുരയിൽ വരെ പഴയിടം ഉണ്ടായിരുന്നു. രണ്ടേകാൽ കോടിയോളം വരുന്ന കുട്ടികൾക്ക് പഴയിടം ഭക്ഷണം വിളമ്പി.
കഴിഞ്ഞവർഷം കോഴിക്കോട് സംസ്ഥാന കലോത്സ കലോത്സവത്തിനിടെ ഉണ്ടായ വിവാദങ്ങളും പ്രതികരണങ്ങളും ചർച്ചകളും എല്ലാം മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെങ്കിലും അതെല്ലാം ഇപ്പോൾ ഉണങ്ങി എന്നു പറഞ്ഞ പഴയിടം പാചക ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടി കൂടിയാണ് തന്റെ പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞു.
മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി എന്നിവർ സാന്ത്വനിപ്പിക്കുകയും ഒട്ടേറെ പേർ തന്റെ കൂടെ നിന്നു വിവാദങ്ങൾക്ക് തുടക്കമിട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തി നേരിട്ട് എത്തിയെന്നും പഴയിടം പറഞ്ഞു.
സദ്യ ഒരുക്കലും വിദേശങ്ങളിലേക്ക് ഉൾപ്പെടെ വിഭവങ്ങൾ അയക്കലും ഒക്കെയായി തിരക്കിലുള്ള പഴയിടം കുറിച്ചിത്താനത്തെ തന്റെ വീട്ടിൽ മക്കളും കൊച്ചുമക്കളും കൂടെയുള്ളതിൽ സന്തോഷമുണ്ടെന്നും ഇതൊക്കെ മതി തൽക്കാലം എന്ന നിലപാടിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക