വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യിലെ വ്യത്യസ്തമായ ഗാനം പുറത്തിറങ്ങി. വിജയ്-തൃഷ കോംബോ ഒരുമിക്കുന്ന ‘അന്പേനും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസായത്. ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഒക്ടോബർ 19-നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്.
ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായി എത്തുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക