കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്. പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തരെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക