ക്രിപ്റ്റോകറൻസി കൊടുത്ത് ഇനി പ്രമുഖ ആഡംബര സ്പോർട്സ് കാർ സ്വന്തമാക്കാം. സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരിയാണ് ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ആഡംബര കാർ വാങ്ങാനുള്ള അവസരം ഒരുക്കുന്നത്.
അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ ഉപയോഗിച്ച് പ്രീമിയം വാഹനങ്ങൾ വാങ്ങാം. കൂടാതെ, ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച ഡിമാൻഡിനെ തുടർന്ന് സമീപഭാവിയിൽ ഈ സംവിധാനം യൂറോപ്യൻ വിപണികളിലേക്ക് വ്യാപിപ്പിക്കാനും ഫെരാരി പദ്ധതിയിടുന്നുണ്ട്.
ബിറ്റ്കോയിന് പുറമേ, എഥേറിയം, സ്റ്റേബിൾ കോയിൻ, യുഎസ്ഡിസി തുടങ്ങിയ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും വാഹനങ്ങൾ വാങ്ങാൻ കഴിയുന്നതാണ്.
ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുമ്പോൾ അധിക ഫീസോ, മറ്റ് ചാർജുകളോ ഈടാക്കുന്നതല്ല. 2,11,000 ഡോളർ പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്ന ഉയർന്ന നിലവാരമുള്ള കാറുകളാണ് വാങ്ങാൻ കഴിയുക. ഘട്ടം ഘട്ടമായി ക്രിപ്റ്റോ കറൻസി പേയ്മെന്റുകൾ നിയമപരമായി അംഗീകരിച്ചിട്ടുള്ള പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെത്തുടർന്നാണ് ഈ തീരുമാനമെന്ന് ഫെരാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക