ഗര്‍ഭിണിയാകുമ്പോള്‍ ഈന്തപ്പഴം കഴിക്കാമോ എന്ന ചോദ്യത്തിന് പലർക്കും ഉത്തരം അറിയില്ല. എന്നാൽ ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ഈന്തപ്പഴത്തിൽ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ നിരവധി പോഷകങ്ങളും ഇവയിലുണ്ട്. അതിനാല്‍ ഗർഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ബുദ്ധിമുട്ടുകളില്ലാതെ പ്രസവം നടക്കാനും ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപഴം കഴിക്കുന്നതിലൂടെ ഗർഭിണികൾക്ക് ലഭിക്കും.
ഗർഭകാലത്തെ ക്ഷീണവും ബലഹീനതയും മാറ്റാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം പകരും.
കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക