കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യിൽ നിരവധി തൊഴിൽ അവസരങ്ങൾ. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോർ ട്രാൻസ്പോർട്ട് (എസ്എ/എംടി), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) (എംടിഎസ്/ജനറൽ) എന്നീ തസ്തികകളിലേക്കായി ആകെ 677 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ ഉണ്ട്. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വികലാംഗ, വനിത വിഭാഗങ്ങള്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. അവസാന തീയ്യതി: നവംബര്‍ 13
സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്:
ഒഴിവുകൾ – 362
പ്രായ പരിധി – 27 വയസ്സ്.
യോഗ്യത – പത്താം ക്ലാസ് വിജയം, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളില്‍ വരുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കാന്‍ സാധിക്കുന്നവര്‍ ആയിരിക്കണം.
ശമ്പളം – തിരഞ്ഞെടുക്കപ്പെട്ടാല്‍ 21700 രൂപ മുതല്‍ 69100 വരെ ശമ്പളം ലഭിക്കും.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് :
ഒഴിവുകൾ – 315
പ്രായ പരിധി – 25 വയസ്സ് വരെ.
(പ്രായം 2023 ഒക്ടോബര്‍ 14 അനുസരിച്ച് കണക്കാക്കും).
യോഗ്യത – എസ്എസ്എല്‍സി വിജയം, ഡ്രൈവിംഗ് ലൈസന്‍സ്
ശമ്പളം – 18000 രൂപ മുതല്‍ 56,900 വരെ.
അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവന്‍സായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക