ദുബൈ: ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും 20വരെ നിർത്തിവച്ചതായി എമിറേറ്റ്സ്. അവസാന വിമാനം വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് ദുബായിലെത്തി. ടെൽ അവീവിലേക്ക് കണക്ഷൻ വിമാനങ്ങളും സർവീസ് നടത്തില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്നതിനാലാണ് വിമാന സർവീസ് താൽക്കാലികമായി നിർത്തുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. വിമാനടിക്കറ്റ് ക്യാഷ് തിരികെ ലഭിക്കാൻ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക