തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഇഡിക്ക് കൈമാറി. ബാങ്കിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് നൽകാൻ ഇഡി നേരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് ഇഡിയ്ക്ക് റിപ്പോർട്ട് കൈമാറിയത്.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് ഉൾപ്പെടെയുള്ള സഹകരണബാങ്ക് കൊള്ളയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞത്. കണ്ടല ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയവർക്കെതിരെ യാതൊരു നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക